
സെനറ്റ് നിഴൽയുദ്ധം നടത്തിയെന്ന് ഗവർണർ; വ്യക്തി താൽപര്യം വേണ്ടെന്ന് കോടതി
തന്റെ നടപടിക്കെതിരെ കേരള സര്‍വകലാശാലയിലെ സെനറ്റംഗങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് ചാന്‍സലറായ ഗവര്‍ണര്‍ ഹൈക്കോടതിയില്‍. ഇതേത്തുടര്‍ന്നാണ് പ്രീതി പിന്‍വലിക്കേണ്ടിവന്നത്. സെര്‍ച്ച് കമ്മിറ്റിയംഗത്തെ നാമനിര്‍ദേശം ചെയ്തിരുന്നെങ്കില്‍ പുതിയ വിജ്ഞാപനമിറങ്ങുമായിരുന്നു എന്നും ചാന്‍സലർ കൂടിയായ ഗവർണർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, പ്രീതി ചാൻസലറുടെ വ്യക്തി താൽപര്യത്തിനല്ല, നിയമപരമായി മാത്രം നടപ്പാക്കേണ്ട ആശയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സെനറ്റംഗങ്ങളുടെ ഹർജിയിൽ കോടതി നാളെ വിധി പറയും.