സെനഗലിന് മേല്‍ സിംഹഗർജനം; ഇംഗ്ലണ്ട് ക്വാർട്ടറില്‍, എതിരാളികള്‍ ഫ്രാന്‍സ്

ഖത്തർ ഫുട്ബോള്‍ ലോകകപ്പില്‍ പ്രീ ക്വാർട്ടറിനപ്പുറത്തേക്ക് അലിയോ സിസ്സെയുടെ സെനഗലിന്‍റെ അത്ഭുതങ്ങളില്ല. സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറില്‍ പ്രവേശിച്ചു. ജോർദാന്‍ ഹെന്‍ഡേഴ്സണ്‍, ഹാരി കെയ്ന്‍, ബുക്കായോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ സ്കോറർമാർ. ഇംഗ്ലീഷ് ആക്രമണത്തിന് മുന്നില്‍ പകച്ചുപോയ ആഫ്രിക്കന്‍ രാജാക്കന്‍മാർക്ക് ഇതോടെ ഖത്തറില്‍ നിന്ന് കണ്ണീർ മടക്കമായി. ക്വാർട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന് എതിരാളികള്‍.

Leave a Reply

Your email address will not be published.

Previous post മഞ്ഞുകാലത്ത് ആരോഗ്യം കാക്കാന്‍ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…
Next post ‘രാജ്യത്തിനായി എല്ലാം നല്‍കി, സ്വപ്നത്തിനായി പൊരുതി’; ഹൃദയത്തെതൊട്ട് റൊണാള്‍ഡ‍ോയുടെ കുറിപ്പ്