
സുശാന്ത് സിംഗ് രാജ്പുത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജ് മരിച്ചു
നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ വളര്‍ത്തുനായ ഫഡ്ജ് മരിച്ചു. സുശാന്ത് സിംഗ് അന്തരിച്ചിട്ട് മൂന്ന് വര്‍ഷമാകുമ്പോഴാണ് ഫഡ്ജിന്റെ വിടവാങ്ങാല്‍. നടന്റെ സഹോദരി പ്രിയങ്കയാണ് ഈ വിവരം ട്വിറ്ററിൽ പങ്കുവെച്ചത്. സുശാന്തും തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയും ഉള്ള ഒരു ചിത്രം പങ്കുവച്ചാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. നീണ്ടകാലത്തിന് ശേഷം ഫഡ്ജ് അവന്റെ കൂട്ടുകാരനുമായി അധികം വൈകാതെ സ്വര്‍ഗ്ഗീയ ഭൂമില് ഒന്നിക്കും. അതുവരെ ഹൃദയഭേദകം തന്നെയാണ് എന്നാണ് പ്രിയങ്ക കുറിച്ചത്.
പലരും ഫഡ്ജിന്റെ ആത്മാവിന് നിത്യ ശാന്തി നേരുകയും ചിത്രം പങ്കുവെക്കുകയും ചെയ്തു. ആയിരക്കണക്കിന് പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ നൂറുകണക്കിന് പേര് കമന്റും നൽകി. 2020 ജൂണിലാണ് സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയില്‍ ആത്മഹത്യ ചെയ്തത്.
ബോളിവുഡില്‍ വന്‍ വിവാദമായിരുന്നു ഇത് ഉയർത്തിയത്. അടുത്തകാലത്ത് വീണ്ടും സുശാന്തിന്റെ മരണം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സുശാന്തിന്റെ ആത്മഹത്യയല്ല കൊലപാതകമാണെന്നും സുശാന്തിന്റെ മൃതദേഹത്തില്‍ മര്‍ദ്ദിക്കപ്പെട്ട പാടുകള്‍ അടക്കം ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍.