
സുപ്രീം കോടതിയില്‍ സമ്പൂര്‍ണ വനിത ബെഞ്ച്: ചരിത്രത്തില്‍ മൂന്നാം തവണ
വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് പതിനൊന്നാം നമ്പര്‍ കോടതി മുറിയില്‍ കേസുകള്‍ കേട്ടത്. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത്.
പത്ത് ട്രാന്‍സ്ഫര്‍ ഹര്‍ജികളും പത്ത് ജാമ്യഹര്‍ജികളും ഉള്‍പ്പടെ മുപ്പത്തി രണ്ട് ഹര്‍ജികളാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേട്ടത്. ഇതില്‍ ഒന്‍പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും ഉള്‍പ്പെടും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡാണ് വനിതാ ജഡ്ജി ബെഞ്ച് രൂപീകരിച്ചത്. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സുപ്രീം കോടതി ഒരു മുഴുവന്‍ വനിതാ ജഡ്ജി ബെഞ്ച് സ്ഥാപിക്കുന്നത്. 2013ലാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ ആദ്യമായി കേസുകള്‍ കേട്ടത്. ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അന്ന് കേസുകള്‍ കേട്ടത്. ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് അഫ്താബ് ആലം അന്ന് അവധി ആയിരുന്നതിനാല്‍ ആണ് ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ അടങ്ങിയ വനിതാബെഞ്ച് കേസുകള്‍ കേട്ടിരുന്നത്.
2018- സെപ്റ്റംബര്‍ 5 ന് ജസ്റ്റിസുമാരായ ആര്. ഭാനുമതി, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ച് കേസുകള്‍ കേട്ടിരുന്നു. നിലവില്‍ സുപ്രീം കോടതിയില്‍ മൂന്നു വനിത ജഡ്ജിമാരാണുള്ളത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി, ബി.വി. നാഗരത്ന എന്നിവര്‍. ഇതില്‍ ജസ്റ്റിസ് ബി.വി. നാഗരത്ന 2027-ല്‍ സുപ്രീം കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തിയാണ്. നിലവില്‍ ചീഫ് ജസ്റ്റിസുള്‍പ്പെടെ 27 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്. 34 ജഡ്ജിമാരാണ് അനുവദിച്ചിരിക്കുന്നത്.
1989-ല്‍ ജസ്റ്റിസ് എം.ഫാത്തിമ ബീവിയിലൂടെ സുപ്രീം കോടതിക്ക് ആദ്യ വനിതാ ജഡ്ജിയെ ലഭിച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇതുവരെ 10 സ്ത്രീകള്‍ ജഡ്ജിമാരായിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഒരു ദിവസം പരമാവധി മൂന്ന് വനിതാ അഭിഭാഷകര്‍ വരെ വാദിച്ചിട്ടുണ്ട്. ഇത് 33 തവണ സംഭവിച്ചു.
കൊളീജിയത്തിന്റെ ശുപാര്‍ശകളില്‍ കേന്ദ്രവും സുപ്രീം കോടതിയും തര്‍ക്കത്തിലാണ്
കൊളീജിയം ശിപാര്‍ശ പ്രകാരം ജഡ്ജിമാരെ നിയമിക്കാത്തതില്‍ സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ട്. റിക്രൂട്ട്മെന്റ് ഫയലുകള്‍ തടഞ്ഞതില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി