സുന്ദരിപ്പൂച്ച റോസി, 32 വയസ്

ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച

റോസിയുടെ 32-ാം പിറന്നാളായിരുന്നു ജൂൺ 1ന്. 1991 ജൂൺ ഒന്നിനാണ് റോസി ജനിച്ചത്. റോസി നിസാരക്കാരിയല്ല, ഗിന്നസ് റെക്കോഡ് നേടിയ സുന്ദരിപ്പൂച്ചയാണ്. ലില ബ്രിസെറ്റ് എന്ന ഇംഗ്ലീഷുകാരിയുടേതാണ് പൂച്ച. ലിലയ്ക്ക് ഇപ്പോൾ 71 വയസുണ്ട്. ഇംഗ്ലണ്ടിലെ നോർവിച്ച് നഗരത്തിലാണ് ലിലയും അവരുടെ സന്തതസഹചാരിയായ റോസിയും താമസിക്കുന്നത്. റോസിയെ കണ്ടുമുട്ടുമ്പോൾ തനിക്കു കുട്ടികളുണ്ടായിരുന്നില്ലെന്നും അതിനാൽ റോസിയെ വളർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ലില പറഞ്ഞു. 

മികച്ച ആരോഗ്യമുള്ള പൂച്ചയാണ് റോസി. രണ്ടു തവണ മാത്രമെ അവളെ ഡോക്ടറെ കാണിച്ചിട്ടുള്ളുവെന്ന് ലില. വന്ധ്യംകരണം നടത്താനായാണ് അവളെ ആദ്യമായി ഡോക്ടറെ കാണിച്ചത്. അത് 1991ലായിരുന്നു. അഞ്ചു വർഷം മുമ്പ് അവൾക്കൊരു സിസ്റ്റ് ഉണ്ടായപ്പോൾ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിൽ പോയി. ശാന്തയായ പൂച്ചയാണ് റോസി. എല്ലാവരോടും സൗമ്യമായി മാത്രമേ റോസി ഇടപെടാറുള്ള. സാൽമൺ കേക്ക് ആണ് റോസിയുടെ ഇഷ്ടഭക്ഷണം.

Leave a Reply

Your email address will not be published.

Previous post വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഓരോ കുപ്പി മദ്യം സമ്മാനം നൽകി; വധുവിന്റെ വീട്ടുകാര്‍ക്ക് 50,000 രൂപ പിഴചുമത്തി
Next post എഐ ക്യാമറകള്‍