
സി പി എം നേതാവിന്റെ ഫോണിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടേതുൾപ്പടെ 34 പേരുടെ അശ്ലീല ദൃശ്യങ്ങള്‍
സ്ത്രീകളുടെ അശ്ലീലദൃശ്യം മൊബൈൽഫോണിൽ സൂക്ഷിച്ച ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗം എ.പി. സോണി സംഭവം വാർത്തായതിനു പിന്നാലേ ഇയാളെ സി.പി.എമ്മിൽനിന്നു പുറത്താക്കി. പാർട്ടിയുടെ അന്തസ്സിനു നിരക്കാത്ത പ്രവൃത്തിയാണിതെന്നു ജില്ലാ കമ്മിറ്റി വിലയിരുത്തിയതിനെത്തുടർന്നായിരുന്നു നടപടി.
സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രൻ, ജി. രാജമ്മ എന്നിവരടങ്ങിയ കമ്മിഷൻ അന്വേഷണം നടത്തിയിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ശനിയാഴ്ച സംസ്ഥാനനേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നിരുന്നു. ഇതിൽ സോണ സ്ത്രീകളുടെ വീഡിയോ സൂക്ഷിച്ചെന്ന ആരോപണത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ, സെക്രട്ടേറിയറ്റംഗങ്ങളായ ജി. വേണുഗോപാൽ, ജി. ഹരിശങ്കർ, കെ.എച്ച്. ബാബുജാൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. എന്നിവരുടെ സാന്നിധ്യത്തിൽ പരാതിക്കാർ നൽകിയ വീഡിയോ കണ്ടു. തുടർന്ന് സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു
കമ്യൂണിസ്റ്റിന് ഉണ്ടാകേണ്ട സദാചാര മര്യാദ പാലിക്കാതെ സഹപ്രവർത്തകരായ സ്ത്രീകളുടെയും സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ അവരറിയാതെയെടുത്തു സൂക്ഷിച്ചതായും നേതാക്കൾ പറഞ്ഞു. പാർട്ടി ഓഫീസിലുൾപ്പെടെ സ്ത്രീകളുമായി അശ്ലീലവർത്തമാനം പറയുകയും നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട് മൊത്തം 34 ദൃശ്യങ്ങളാണ് അന്വേഷണകമ്മിഷനുകിട്ടിയത്. 30 പേരിൽനിന്ന് തെളിവെടുപ്പു നടത്തി. പലസ്ത്രീകളിൽനിന്നു പണം കൈപ്പറ്റിയിരുന്നെന്ന പരാതിയും നേതൃത്വത്തിനു കിട്ടി.