സി പി എം ജാഥയിൽ പങ്കെടുക്കാത്തവർക്ക് ഇനി തൊഴിയിൽ ഇല്ലെന്ന് പഞ്ചായത്തംഗത്തിന്റെ ഭീഷണിസന്ദേശം

സി.പി.എമ്മിന്റെ ജാഥയിൽ പങ്കെടുക്കണമെന്ന്‌ തൊഴിലുറപ്പ് തൊഴിലാളികളോട് പഞ്ചായത്തംഗത്തിന്റെ ഭീഷണി. കണ്ണൂർ ജില്ല മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സി. സുചിത്രയാണ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്. പരിപാടിക്ക് പോയില്ലെങ്കിൽ തൊഴിൽ തരില്ലെന്നായിരുന്നു ഭീഷണി.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ പറ്റാത്തവരുണ്ടെങ്കിൽ നേരിട്ട് തന്നെ വിളിക്കണമെന്നും അവർക്കുള്ള ഉത്തരം ഞാൻ പറഞ്ഞോളാം എന്നും സുചിത്ര ശബ്ദസന്ദേശത്തിൽ പറയുന്നു. പരിപാടികൾക്കൊന്നും പോകാത്ത ആളാണെങ്കിൽ അടുത്തപണിയുടെ കാര്യം ചിന്തിക്കാമെന്നുമായിരുന്നു സുചിത്രയുടെ ഭീഷണി.

തൊഴിലുറപ്പ് തൊഴിലാളികളാണ് പഞ്ചായത്തംഗത്തിന്റെ വാട്സാപ്പ് സന്ദേശം പുറത്തുവിട്ടത്. തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കായിരുന്നു സുചിത്രയുടെ ഭീഷണി സന്ദേശം.

സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗത്തെ ബന്ധപ്പെട്ടപ്പോൾ ശബ്ദം സന്ദേശം തന്റേത് തന്നെയാണെന്ന് സമ്മതിച്ചു. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ പറയാൻ സുചിത്ര തയ്യാറായില്ല.

Leave a Reply

Your email address will not be published.

Previous post മോദിക്ക് നൂറ് തലയുണ്ടോ; പരിഹാസവുമായി ഖാര്‍ഗെ
Next post കോടികളുടെ തിരിമറി, പാര്‍ട്ടിയറിയാതെ നിയമനങ്ങള്‍ ; പി.കെ ശശിക്കെതിരായ തെളിവുകള്‍ പുറത്ത്‌