സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ലഹരിമാഫിയ ബന്ധവും ആലപ്പുഴയിലെ സംഘടനാ പ്രശ്നവും ചർച്ചയായേക്കും

ആലപ്പുഴയിലെ ഗുരുതരമായ സംഘടന പ്രശ്നങ്ങൾ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തേക്കും. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് അംഗങ്ങൾ പാർട്ടി വിട്ടു പോകുന്നതും ലഹരി മാഫിയ ബന്ധവുമാണ് ആലപ്പുഴയിലെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. കരുനാഗപ്പള്ളി ലഹരി കേസ് പ്രതി ഇജാസിനെ പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെറ്റുതിരുത്തൽ രേഖ നടപ്പിലാക്കുന്ന ഘട്ടത്തിൽ ആലപ്പുഴ ജില്ലയിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. കൂടുതൽ തിരുത്തൽ നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയേക്കും.

Leave a Reply

Your email address will not be published.

Previous post കോഴിക്കോട് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു, മൂന്ന് പേർ പിടിയിൽ
Next post കൊച്ചിയില്‍ ഷവർമ്മ ഉണ്ടാക്കാൻ സൂക്ഷിച്ച 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടി