സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്; സജി ചെറിയാന്റെ മന്ത്രിയാകുമോ എന്ന് ഇന്നറിയാം

ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച സിപിഎം നേതാവ് സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് ചർച്ചയാവുന്നു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കാന്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് വീണ്ടും വിഷയം ഉയർന്നുവരുന്നത്. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.

നേരത്തെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നും, ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം, ഇതാണ് വിവാദമായത്.

സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം അലയടിച്ചതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. ഇതിനിടെ തിരുവല്ല കോടതി സജി ചെറിയാനെതിരെ കേസ് എടുക്കാൻ നിര്‍ദേശിച്ചു. രാജിവെച്ച ഒഴിവില്‍ പകരക്കാരനെ വെയ്ക്കാതെ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ സജി ചെറിയാന് തിരിച്ചുവരാനുള്ള സാഹചര്യവും അന്ന് സിപിഎം നേതൃത്വം ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published.

Previous post വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ലൂയീസ് എൻറികെ
Next post ഇംഗ്ലണ്ട് ടീമിന്റെ ഹോട്ടലിന് സമീപം വെടിവെപ്പ്; സംഭവം പാക് പര്യടനത്തിനിടെ