സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നു; സച്ചിന്‍ ദേവിനെതിരെ കെ.കെ രമ

സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചെന്നാരോപിച്ച് ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവിനെതിരെ പരാതി നല്‍കി വടകര എം.എല്‍.എ കെ.കെ. രമ. സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയത്. ഇത് ആദ്യമായാണ് ഒരു എം.എല്‍.എയ്‌ക്കെതിരെ മറ്റൊരു എം.എല്‍.എ സൈബര്‍സെല്ലില്‍ പരാതി നല്‍കുന്നത്.

നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചണം നടത്തുന്നു എന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമസഭയില്‍ ഏതാനും സീറ്റുകള്‍ അപ്പുറം ഇരിക്കുന്ന ജനപ്രതിനിധി തന്നോട് കാര്യങ്ങള്‍ ചോദിച്ച് വിവരം മനസ്സിലാക്കുന്നതിന് പകരം സാമൂഹിക മാധ്യമങ്ങള്‍ വഴി തനിക്ക് അപമാനമുണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതായും രമ ആരോപിക്കുന്നു.

ഒരു നിയമസഭാംഗത്തിന്റെ പേരില്‍ അപകീര്‍ത്തികരമായ കള്ളപ്രചരണങ്ങള്‍ നടത്തുകയും ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് രമ പരാതി നല്‍കിയിരിക്കുന്നത്. പ്രസ്തുത പോസ്റ്റ് പിന്‍വലിക്കണമെന്നും അവര്‍ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published.

Previous post ‘മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, കമ്യൂണിസ്റ്റുകാരാ ആലോചിക്ക്, പുറത്താക്ക്’- സുധാകരന്‍
Next post നടി മോളി കണ്ണമാമാലിക്ക്‌ ആധാരമെടുത്തു നല്‍കി ഫിറോസ് കുന്നംപറമ്പില്‍