
സാംസ്കാരിക പ്രവർത്തകരുടെ മൗനം നീതീകരിക്കാനാകാത്തത് – ആര്യാടൻ ഷൗക്കത്ത്
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൻ്റെ ഫാസിസ്റ്റ് നടപടികളിൽ പ്രതികരിക്കാൻ തയ്യാറാകാത്ത കലാ-സാംസ്കാരിക നായകരുടെ മൗനം സമ്മതത്തിൻ്റെ പട്ടികയിലാണ് ഭരണകൂടം എഴുതിച്ചേർക്കുന്നതെന്നും, വിദ്വേഷം പരത്തുന്ന കലാസൃഷ്ടികളുടെ പ്രയോജകരായി ഭരണകൂടം രംഗത്തു വരുന്ന വർത്തമാനകാലത്തിൽ കലയുടെ ധർമ്മത്തെക്കുറിച്ച് പൊതുസമൂഹത്തോട് സംവദിക്കാൻ കലാ സാംസ്കാരിക നായകന്മാർ തയ്യാറാകേണ്ടിയിരിക്കുന്നൂവെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.
വിഭജനം – വിദ്വേഷം ഒരു സാസ്കാരിക വിചാരണ
എന്ന ആശയം മുൻനിർത്തി രണ്ടു ദിവസം നീണ്ടു നിക്കുന്ന സംസ്കാര സാഹിതിയുടെ “വിചാര സദസ്സ്” ക്യാമ്പിനു മുന്നോടിയായി തിരുവനന്തപുരത്തു നടന്ന സംസ്കാര സാഹിതി
ജില്ലാ നേതൃയോഗം കേസരി മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂൺ 17, 18 തീയതികളിൽ നാലാഞ്ചിറ മാർ ഇവാനിയോസ് കോമ്പൗണ്ടിലുള്ള റിന്യൂവൽ സെൻ്ററിലാണ് ക്യാമ്പ്.
യോഗത്തിൽ സംസ്കാര സാഹിതി ജില്ലാ കൺവീനർ രാജേഷ് മണ്ണാമൂല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൻ കൺവീനർ എൻ.വി.പ്രദീപ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.പ്രതാപൻ, ഒ.എസ്.ഗിരീഷ്, കെ.എം.ഉണ്ണികൃഷ്ണൻ, കെ.ആർ.ജി.ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.