
സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേർന്ന് ഷാരൂഖ്
ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളാണ് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും. വര്‍ഷങ്ങളായുള്ള ഇരുവരുടെയും അടുപ്പവും ബോളിവുഡിലെന്നും ചര്‍ച്ചയാണ്. ഇപ്പോഴിതാ സല്‍മാന് പിറന്നാളാശംസകളുമായി നേരിട്ടെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍.
ഡിസംബര്‍ 27-ന് 57-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് സല്‍മാന്‍. തന്റെ സഹോദരിയുടെ മകള്‍ ആയത് ശര്‍മയും ഇതേ ദിവസം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇരുവര്‍ക്കുമായി സല്‍മാന്‍ ആതിഥേയത്വം വഹിച്ച ആഘോഷത്തില്‍ ഷാരൂഖ് ഉൾപ്പെടെ നിരവധി താരങ്ങള്‍ പങ്കെടുത്തു.
കറുപ്പണിഞ്ഞെത്തിയ ഷാരൂഖ് സല്‍മാനെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ നിരവധി ആരാധകരാണ് പങ്കുവെച്ചത്. ഇരുവരുടെയും അടുപ്പവും സൗഹൃദവും ഏറെ പ്രിയപ്പെട്ടതാണെന്നും ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.