സര്‍വ്വകലാശാലകള്‍ ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് മാറണം – മുഖ്യമന്ത്രി

സര്‍വ്വകലാശാലകള്‍ ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരീക്ഷാ സംവിധാനവും പഠന സമ്പ്രദായങ്ങളും നിയമങ്ങളും ആഗോളരീതികളോട് പൊരുത്തപ്പെടണം. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വൈസ് ചാന്‍സിലര്‍മാരുടെ യോ?ഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പഠനപദ്ധതികള്‍ ആഗോള സമ്പ്രദായവുമായി പൊരുത്തപ്പെടുന്നവയാക്കണം. ആഗോളതലത്തില്‍ ആവശ്യം കൂടിവരുന്ന പഠന പദ്ധതികള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാന്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് കഴിയും. അതുറപ്പാക്കിയാല്‍ രാജ്യത്തിനകത്തും പുറത്തു മുള്ള ധാരാളം വിദ്യാര്‍ഥികള്‍ ഇങ്ങോട്ടുവരുന്ന സ്ഥിതി ഉണ്ടാവും. തൊഴില്‍ സാദ്ധ്യത പ്രതീക്ഷിച്ചാണ് കുട്ടികള്‍ വിദേശത്തേക്ക് കുടിയേറുന്നത്. ഇവിടെ തൊഴിലില്ലായ്മ 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞു എന്നത് ആശാവഹമാണ്. നമ്മുടെ കുട്ടികള്‍ കേരളത്തിനു പുറത്തേക്ക് പോകുന്നതുപോലെ പുറത്തുനിന്ന് കുട്ടികള്‍ ഇങ്ങോട്ടും വരുന്ന സ്ഥിതി ഉണ്ടാവും.

ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ കഴിയുന്നതും ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സാധ്യമാകുന്ന സര്‍വ്വകലാശാലകളില്‍ നാലുവര്‍ഷ ബിരുദം ഈ അക്കാദമിക് വര്‍ഷം തന്നെ തുടങ്ങണം. 2024 -25 അധ്യയന വര്‍ഷം എല്ലാ സര്‍വ്വകലാശാലകളിലും ഈ സമ്പ്രദായം ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post റഷ്യൻ നിയന്ത്രിത ദക്ഷിണ യുക്രൈനിൽ അണക്കെട്ട് തകർത്തു; പിന്നിൽ യുക്രൈൻ ആണെന്ന് റഷ്യയും, റഷ്യയാണെന്ന് യുക്രൈനും
Next post മുകളില്‍ നിന്ന് റോക്കറ്റ് പോലെ താഴേക്ക്, ഓടുന്ന കാറിന്റെ റൂഫ് തുളച്ചുകയറി ഇരുമ്പ് വടി