
സത്യേന്ദർ ജെയ്നിന്റെ കസ്റ്റഡി കാലാവധി നീട്ടി
ന്യൂഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജൂൺ 13 വരെയാണ് കസ്റ്റഡി നീട്ടിയത്. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി.
മേയ് 30-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സത്യേന്ദർ ജയിനെ ഇഡി അറസ്റ്റ് ചെയ്തത്. ഷെൽ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 2017-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്
