സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാല് മണിക്ക്

ഭരണഘടനവിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ സ്ഥാനമൊഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു, സജിചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടന്നേക്കും. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശഗവര്‍ണര്‍ അംഗീകരിച്ചെന്നാണ് സൂചന. എന്നാല്‍ സജി ചെറിയാന് ക്ളീന്‍ ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല.
സത്യപ്രതിജ്ഞയെ കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ഗവർണർ ആണ് തീരുമാനമെടുക്കേണ്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു.ചീഫ് സെക്രട്ടറിയും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.അറിയിപ്പ് ലഭിച്ചാലുടന്‍ തിപുവനന്തപുരത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു
സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരൻ തിരുവല്ല കോടതിയെ സമീപിച്ചു. പൊലീസ് റിപ്പോ‍ർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹർജിയിൽ തീരുമാനമാകും വരെ തീരുമാനം മാറ്റിവയ്ക്കണമെന്നുമാണ് ആവശ്യം. മല്ലപ്പളളി പ്രസംഗക്കേസിലെ പരാതിക്കാരനായ അഡ്വ. ബൈജു നോയലാണ് തടസവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.

Previous post മുഹമ്മദ് മുബാറക് പ്രധാന ആയുധ പരിശീലകനെന്ന് എൻഐഎ ; പ്രതിയെ കസ്റ്റഡിയിൽ വിട്ടു
Next post വിമാനത്തില്‍ നഗ്നതാപ്രദര്‍ശനം; അന്വേഷണത്തിന് എയര്‍ഇന്ത്യ