സംസ്ഥാനത്ത് കോഴിവില സർവകാല റെക്കോർഡിൽ; ഫാം ഉടമകൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതാണെന്ന് ആരോപണം

സർവകാല റെക്കോർഡിലെത്തി കേരളത്തിലെ കോഴി വില. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതൽ 260 വരെയാണ് വില. കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഇറച്ചി കച്ചവടക്കാർ ഇന്ന് മുതൽ സമരം തുടങ്ങും. അടുത്ത മൂന്ന് ദിവസത്തേക്ക് വ്യാപാരികൾ പ്രതിഷേധ സൂചകമായി കടയടച്ച് സമരം ചെയ്യും.

ഉത്സവ സീസൺ ലക്ഷ്യമിട്ട് അനിയന്ത്രിതമായി വില വർധിപ്പിച്ചെന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്. മെയ് ആദ്യവാരം കോഴിയ്ക്ക് 145 രൂപ മുതൽ 150 വരെയായിരുന്നു വില. എന്നാൽ ഒരു മാസം പിന്നിട്ടപ്പോൾ അത് 250 ലേക്ക് എത്തി. കേരള ചിക്കൻ സ്റ്റോറുകളിൽ 232 രൂപയാണ് ഇന്നലത്തെ വില.

ചൂട് കൂടിയതിനെ തുടർന്ന് ഉല്പാദനം കുറഞ്ഞുവെന്നും, ഇതാണ് വില വർധനവിന് കാരണമെന്നും ഫാം ഉടമകൾ വാദിച്ചു. എന്നാൽ അനാവശ്യമായി ഫാം ഉടമകൾ വില കൂട്ടുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. ട്രോളിങ്ങ് നിരോധനവും ബക്രീദും മുൻപിൽ കണ്ട് ഫാമുടമകൾ കോഴി പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ട്ടിക്കുന്നതാണെന്നും കച്ചവടക്കാർ പറഞ്ഞു. അതേസമയം സമരത്തിൽ നിന്ന് കേരള ചിക്കൻ വ്യാപരി ഏകോപന സമിതി പിൻമാറി.

Leave a Reply

Your email address will not be published.

Previous post മൃഗശാലയില്‍ നിന്നും ഇതുവരെ ചാടിയത് നാല് മൃഗങ്ങള്‍ (എക്‌സ്‌ക്ലൂസീവ്)
Next post മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ടുയർന്ന പരാതി; ആശുപത്രിക്കും ഡോക്ടര്‍മാർക്കും സമന്‍സയയ്ക്കാൻ കോടതി ഉത്തരവ്