
സംഘർഷം തുടരുന്നു
തിരുവനന്തപുരം : കോൺഗ്രസിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കലക്ടറേറ്റിലേക്ക് ആർ എസ് പി നടത്തിയ മാർച്ചിൽ സംഘർഷം . എൻ.കെ.പ്രേമചന്ദ്രൻ എംപിയ്ക്കും എ.എ.അസീസുമുൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ബാരിക്കേഡ് തകർത്ത് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് മൂന്നുവട്ടം ടിയർഗ്യാസ് പ്രയോഗിച്ചു. പിന്നീടും സംഘടിച്ചെത്തിയ പ്രവർത്തകർക്കു നേരെ ലാത്തി ചാർജ് നടത്തി. തെരുവു യുദ്ധം നടത്തി സ്വർണക്കടത്തിൽനിന്നു തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് കരിദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും ഇടതുസംഘടനകളുടെ പ്രചാരണ ബോർഡുകളും തോരണവും തകർക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് വഴിയൊരുക്കിയത് . സംഘർഷത്തിൽ നിരവധിപേർക് പരിക്കേറ്റു .
മലപ്പുറത്ത് നടന്ന ദേശീയപാത ഉപരോധത്തിൽ സംഘർഷം . പോലീസ് പ്രവർത്തകരെ അറസ്റ്റു ചെയ്ത മാറ്റി . ഡിസിസി ഓഫിസിൽ നിന്ന് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ മലപ്പുറം കുന്നുമ്മലിൽ കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ആദ്യം ഒരു വശം മാത്രം റോഡ് തടഞ്ഞ പ്രവർത്തകർ മറുവശത്തേക്കുകൂടി കടന്നപ്പോഴാണ് പോലീസ് ഇടപെട്ടത് . തടയാനെത്തിയ പോലീസുമായി ഉന്തുംതള്ളുമായി . അറസ്റ് ചെയ്തവരെ വിട്ടയക്കുന്നതുവരെ പ്രവർത്തകർ സംഘർഷം തുടർന്നു.