
ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
കോട്ടയം: പി.സി. ജോർജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.
ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബർ പ്രചാരണം നടത്തിയെന്ന കേസിലാണ് നടപടി. അതിജീവിതക്കെതിരെ ആസൂത്രിത പ്രചാരണം നടത്താൻ വേണ്ടി വ്യാജ വാട്ട്സ് ആപ്പ് ഗ്രൂപ്പ് നിർമിച്ചെന്ന കേസ് ഷോണ്‍ ജോര്‍ജിനെതിരെ നേരത്തെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു.