
ഷാജി കൈലാസിന്റെ “ഹണ്ട് ” ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഭാവനയെ പ്രധാനകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ഹണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയാണ്. ഭാവനയുടെ വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിൽ കാണാനാവുക. ഹൊറർ ത്രില്ലറായ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുന്നു. നിഖിൽ ആനന്ദാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജാക്സൺ ഛായാഗ്രഹണവും സംഗീതസംവിധാനം കൈലാസ് മേനോനും നിർവഹിക്കുന്നു. ബോബനാണ് കലാസംവിധാനം. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഹണ്ട് നിർമ്മിക്കുന്നത്.