
ശബരിമലയിലെ ആ ശബ്ദം നിലച്ചു, ശ്രീനിവാസ് സ്വാമി വാഹനാപകടത്തില്‍ മരിച്ചു
ശബരിമല സന്നിധാനത്തെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷാ അനൗണ്‍സറായി സേവനം അനുഷ്ഠിച്ച വന്നിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തില്‍ മരണമടഞ്ഞു. ഇന്ന് വൈകിട്ട് ബാഗ്ലൂരില്‍ വച്ച് അദ്ദേഹം ഓടിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.കഴിഞ്ഞ 25 വര്‍ഷമായി ശബരിമലയിലെ പബ്ലിസിറ്റിയിലെ നിറസാന്നിധ്യം. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയില്‍ അയ്യപ്പഭക്തര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു.സംസ്‌കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും.