വ്യാപാരികളേയും ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയ പ്രതി പിടിയില്‍

വ്യാപാരികളേയും ചരക്ക് വാഹന ഡ്രൈവർമാരേയും കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ചക്കാല കിഴക്കതിൽ വീട്ടിലെ സന്ദീപാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ വ്യാപാരികളെയും ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് സന്ദീപ്.കടകളിൽ നിന്നും സാധനങ്ങൾ വാഹനത്തിൽ ലോഡ് ചെയ്ത സന്ദീപ് കടക്കാർക്ക് കൊടുക്കേണ്ടതായ പണം ഡ്രൈവർമാരിൽ നിന്നും വാങ്ങുകയും പകരം അവർക്ക് പോകുന്ന വഴിയിൽ എടിഎമ്മിൽ നിന്നും എടുത്തുതരാമെന്നു പറഞ്ഞശേഷം മുങ്ങുകയുമായിരുന്നു.

Leave a Reply

Your email address will not be published.

Previous post നിർമ്മാതാവ് ജെയ്സൺ എളംകുളം മരിച്ച നിലയിൽ
Next post ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി;