വ്യാജ വാര്‍ത്തയാണെങ്കില്‍ എങ്ങനെ പോക്‌സോ കേസെടുക്കും; കൃത്യമായ ആസൂത്രണം നടന്നു-സതീശന്‍

മാധ്യമങ്ങള്‍ തെറ്റ് ചെയ്താല്‍ അതിനെ വിമര്‍ശിക്കാനും പ്രതിഷേധിക്കാനും കേസെടുക്കാനും അവകാശമുണ്ട്. എന്നാല്‍ ഈ അവകാശം മാധ്യമങ്ങളെ വേട്ടയാടാനുള്ള അവസരമായി ദുരുപയോഗം ചെയ്യുന്നുവെന്നതാണ് പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

‘പരാതി കൊടുത്ത എംഎല്‍എ ഫെബ്രുവരി 25-ന് പണിവരുന്നുണ്ട് അവറാച്ച എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഫെബ്രുവരി അവസാനത്തില്‍ എംഎല്‍എ നിയമസഭയില്‍ കൊടുത്ത ചോദ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നു. മാര്‍ച്ച് മൂന്നിനാണ് നിമയസഭയില്‍ ചോദ്യം വന്നത്. മാര്‍ച്ച് രണ്ടിന് കൂത്തുപറമ്പ് സ്വദേശി ഇ-മെയില്‍ വഴി കണ്ണൂരില്‍ പരാതി നല്‍കുന്നു. മാര്‍ച്ച് മൂന്നിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു. അന്നേ ദിവസം എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. അന്ന് വൈകീട്ട് തന്നെ എസ്എഫ്‌ഐ ഏഷ്യാനെറ്റ് ഓഫീസില്‍ കയറി അതിക്രമം കാണിച്ചു. മാര്‍ച്ച് നാലിന് വെള്ളയില്‍ പോലീസ് കേസെടുത്തു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും മുമ്പ് വന്‍ പോലീസ് സംഘം ഏഷ്യാനെറ്റ് ഓഫീസില്‍ റെയ്ഡ് നടത്തുന്നു. ഇത് വളരെ ആസൂത്രിതമായ വിഷയമാണ്’ സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ഇ പി പ്രിയപ്പെട്ട കസ്റ്റമറാണെന്നും നടന്ന കാര്യങ്ങളിൽ ദുഃഖമുണ്ടെന്ന് ഇന്‍ഡിഗോ
Next post ഞാന്‍ അല്ല എന്നോടിത് ചെയ്തയാളാണ് ലജ്ജിക്കേണ്ടത് പീഡനം നേരിട്ടതിനെക്കുറിച്ച് ഖുശ്ബു