വേഷ പകർച്ചയിൽ ടോവിനോ

ഡോ ബിജുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന അദൃശ്യ ജാലകങ്ങളിലെ ചിത്രങ്ങള്‍ പുറത്തിറങ്ങി. ടൊവിനോ തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

”എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെ ആദ്യ ഗ്ലിംസ് ഇതാ. ഡോക്ടര്‍ ബിജുവിന്റെ പേരില്ലാത്ത ഈ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ അതിയായ സന്തോഷം. അദ്ദേഹത്തോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണിത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തില്‍ വേരൂന്നിയ സിനിമ. ഈ സിനിമയിലെ സമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയത്തില്‍ തട്ടുകയും ചിന്തിപ്പിക്കുകയും ചെയ്യും. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഇത്രയും മൂല്യവത്തായ ചിത്രത്തിന് വേണ്ടി ഒന്നിച്ച അദൃശ്യജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനേയും ഹൃദയത്തോട് ചേര്‍ക്കുന്നു”- ടൊവിനോ കുറിച്ചു.

Leave a Reply

Your email address will not be published.

Previous post തന്നെ അനുകൂലിച്ച്‌ ഫ്ളക്സ് ബോർഡ് വച്ചത് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്താന്‍; പി. ജയരാജന്‍
Next post തിരുവനന്തപുരം ആറ്റുകാലില്‍ ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം; യുവാവിന്റെ കാല്‍ വെട്ടിമാറ്റി