വിസിമാരുടെ ഹിയറിങ് ഇന്ന്, അയോഗ്യരെ പുറത്താക്കാൻ ​ഗവ‍ർണർ

പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിങ്‌ ഗവർണർ ഇന്ന് നടത്തും. രാജ്ഭവനിൽ 11 മണി മുതലാണ് ഹിയറിങ്‌. വിസിമാർ നേരിട്ടോ അല്ലെങ്കിൽ വിസിമാർ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് എത്തും. വിദേശത്തുള്ള എംജി വിസിയുടെ ഹിയറിങ്‌ പിന്നീട് നടത്തും. ഇന്നെത്താൻ പ്രയാസം ഉണ്ടെന്നാണ് കണ്ണൂർ വിസി അറിയിച്ചിരിക്കുന്നത്. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആണ് ഹിയറിങ്‌.
യുജിസി മാർഗ്ഗ നിർദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവൻ വിസിമാരെയും പുറത്താക്കാനാണ് ഗവർണറുടെ നീക്കം. ഹിയറിങ്ങ് കഴിഞ്ഞാലും കോടതിയിൽ വിസിമാർ നൽകിയ കേസ് കൂടി പരിഗണിച്ചാകും ഗവർണർ അന്തിമ നിലപാട് എടുക്കുക.
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വൈസ് ചാൻസലർമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. ചാൻസലറുടെ അധികാര പരിധി സംബന്ധിച്ച് വിശദമായ വാദം കേൾക്കണമെന്നും വിസിമാർ ആവശ്യപ്പെട്ടിരുന്നു.ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഹർജികൾ പരിഗണിക്കുക.

Leave a Reply

Your email address will not be published.

Previous post വിവാഹാലോചന നിരസിച്ചു, , വീട് തകർത്ത് വനിതാ ഡോക്ടറെ തട്ടികൊണ്ടുപോയി
Next post ലീഗിന് എം.വി. ഗോവിന്ദന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കെ എം ഷാജി