
വിവാഹാലോചന നിരസിച്ചു, , വീട് തകർത്ത് വനിതാ ഡോക്ടറെ തട്ടികൊണ്ടുപോയി
തെലങ്കാനയിൽ വീട്ടിൽ അതിക്രമിച്ചുകയറി വനിതാ ഡോക്ടറായ ഇരുപത്തിനാലുകാരിയെ നൂറോളം വരുന്ന സംഘം തട്ടിക്കൊണ്ടുപോയി. വിവാഹാലോചന തള്ളിയതിൽ യുവാവിന്‍റെ പ്രതികാരമായിരുന്നു ആക്രമണവും തട്ടികൊണ്ടുപോകലുമെന്നാണ് ആക്രമണത്തിന് ഇരയായ കുടുംബം പറഞ്ഞത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ യുവതിയെ വിട്ടയക്കുകയായിരുന്നു.സംഭവുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .