വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തില്‍ വധുവടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഒളിച്ചോട്ടത്തിനിടയില്‍ കമിതാക്കള്‍ക്കും യുവതിയുടെ ബന്ധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മിര്‍സപൂരിലാണ് സംഭവം. മിര്‍സാപൂര്‍ സ്വദേശികളായ റാണി (21), കരണ്‍ (21), വികാസ് (21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. ഞായറാഴ്ചയായിരുന്നു റാണിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
പ്രയാഗ്രാജ് സ്വദേശിയായിരുന്നു റാണിയുടെ വരന്‍. എന്നാല്‍ ഇരുപത്തിയൊന്നുകാരി പ്രദേശവാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു.

റാണിയുടെ കസിന്റെ സുഹൃത്തുകൂടിയായിരുന്നു ഈ യുവാവ്. വിവാഹത്തലേന്ന് ഒളിച്ചോടാന്‍ മൂവര്‍ സംഘം പദ്ധതിയിട്ടു.
ശനിയാഴ്ച കരണും വികാസും ബൈക്കില്‍ റാണിയുടെ വീട്ടിലെത്തി. തുടര്‍ന്ന് മൂവര്‍സംഘം മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. മൂന്ന് പേരും ഒരു ബൈക്കിലായിരുന്നു യാത്ര ചെയ്തത്. അതും നല്ല സ്പീഡില്‍. വീട്ടില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post തേക്കടിയില്‍ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു
Next post കെ ഫോണ്‍ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും: വി.ഡി സതീശന്‍