
വിഴിഞ്ഞം : സമരസമിതി കടുംപിടിത്തം ഉപേക്ഷിക്കുന്നു
മാസങ്ങൾ നീണ്ട പ്രതിസന്ധി പരിഹരിക്കാൻ സഭയും സമരസമിതിയും മുൻകൈ എടുക്കുന്നു . സർക്കാർ മുനോട്ടുവച്ച കാര്യങ്ങൾ എല്ലാം സമരസമിതി അംഗീകരിച്ചു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകൾ. ഇതോടെ പോലീസ് സ്‌റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള കേസുകൾ ഒഴുവാക്കണം എന്ന സമരസമിതിയുടെ ആവശ്യം സർക്കാർ അംഗീകരിക്കാനാണ് സാധ്യത മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യമായ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമവായത്തിന്റെ വഴിയിലേക്ക് സമരസമിതി എത്തുകയായിരുന്നു ഇതോടെ പ്രശ്നങ്ങൾ പരിഹരിച്ചു തുറമുഖ നിർമ്മാണം ഉടൻ തുടങ്ങാനാണ് സാധ്യത .