
വിഴിഞ്ഞം സമരപ്പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും ; തുറമുഖ നിർമ്മാണം പുനരാരംഭിക്കുക ഇതിന് ശേഷം
തുറമുഖ കാവടത്തിലെ സമര പന്തൽ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിർമ്മാണം പുനരാരംഭിക്കുക. പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞം സമരപ്പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തൽ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിർമ്മാണം പുനരാരംഭിക്കുക. പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
140 ദിവസം പിന്നിട്ട സമരം ഒത്തു തീർപ്പായ സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഗ്രൂപ്പ് ഉടൻ പുനരരാരംഭിക്കും. സമരം തീർപ്പായ സാഹചര്യത്തിൽ അദാനി ആവശ്യപ്പെട്ട 200 കോടി രൂപ സമര സമിതിയിൽ നിന്നും ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകും.
അതേസമയം, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. ഉത്തരവ് നിലനിൽക്കെ വീണ്ടും സംഘർഷം ഉണ്ടാക്കി എന്നും കേന്ദ്രസേനയുടെ സംരക്ഷണം ഇല്ലാതെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്നും ഹർജിക്കാർ കോടതി അറിയിച്ചിരുന്നു.തുറമുഖ പ്രദേശമടങ്ങുന്ന അതീവ സുരക്ഷാ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. നിർമ്മാണ പ്രദേശത്തിനകത്ത് കേന്ദ്ര സേനസുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്.