വി​ഴി​ഞ്ഞം തുറമുഖ പ​ദ്ധ​തി നി​ര്‍​ത്തി​വയ്കാനാകില്ല: മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: വി​ഴി​ഞ്ഞം തുറമുഖ നിർമ്മാണ പ​ദ്ധ​തി നി​ര്‍​ത്തി​വെയ്ക്കില്ലെന്ന് മുഖ്യമന്ത്രി. നിയമസഭാ സമ്മേളനത്തിൽ വെച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം ആവർത്തിച്ചത്. തു​റ​മു​ഖ​നി​ര്‍​മാ​ണം തീ​ര​ശോ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​കു​മെന്ന് പ​ഠ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​ന്ത്രി പ​റ​ഞ്ഞു.

തുറമുഖ നിർമ്മാണ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പ​ഠ​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​തെന്നും സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് തീ​ര​ശോ​ഷ​ണം പ​ഠി​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മൂ​ന്നു മാ​സ​ത്തി​ന​കം സ​മി​തി​യോ​ട് ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടും.പ​ദ്ധ​തി തു​ട​ങ്ങും​മു​മ്പ് ത​ന്നെ തീ​ര​ശോ​ഷ​ണം ഉ​ണ്ട്. തു​റ​മു​ഖ​നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തീ​ര​ശോ​ഷ​ണം ഉ​ണ്ടാ​കു​ന്നെ​ന്ന വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാണ്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​ല ആ​വ​ശ്യ​ങ്ങ​ള്‍ ന്യാ​യ​മാ​ണ്. ചി​ല ആ​വ​ശ്യ​ങ്ങ​ള്‍ ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​വ​യും ചി​ല​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​വ​യു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് സ​ര്‍​ക്കാ​രി​നു യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും സ​മ​ര​ത്തി​ല്‍​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published.

Previous post മീൻമുട്ടി അതിസുന്ദരം, പക്ഷെ വിധി അകാല ചരമത്തിന്
Next post കേരള’–ബിഎഡ് പ്രവേശനം സംവരണം പകുതിയായി ചുരുക്കി