‘വിലക്കയറ്റം ദേശീയ പ്രതിഭാസം ,കേരളത്തിൽ വിപണി ഇടപെടൽ ഫലപ്രദം’ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്നും, സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി ആര്‍ അനിൽ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.പൊതുവിതരണസമ്പ്രദായത്തിന്‍റെ തകര്‍ച്ചയും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടിവി ഇബ്രാഹിം എം എല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. .പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎൽഎമാർക്കുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published.

Previous post വിഴിഞ്ഞം സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്‌ക്കൊടുവിൽ
Next post 2022 നവംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മികച്ച അഞ്ച് മോഡലുകൾ ഇവയാണ്