വിനോദസഞ്ചാര വകുപ്പിന്റെ ഓണംവാരാഘോഷത്തിന് നാളെ തിരശീല വീഴും

വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണംവാരാഘോഷത്തിന് നാളെ തിരശീല വീഴും. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ഓണം വാരാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. ഉദ്ഘാടന ദിവസമായ സെപ്തംബര്‍ ആറുമുതല്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 32 വേദികളും സജീവമായിരുന്നു

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സെപ്തംബര്‍ ഒന്നിന് തന്നെ നഗരത്തിലെ ദീപാലങ്കാരം തുടങ്ങി. കാര്യവട്ടം മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം വിവേകാനന്ദ പാര്‍ക്ക് മുതല്‍ വെള്ളയമ്പലം ജംഗ്ഷന്‍ വരെയും വേളിടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, കോവളം, നെയ്യാര്‍ഡാം, കോട്ടൂര്‍ എന്നിവിടങ്ങളിലും ഒരുക്കിയ ദീപാലങ്കാരം കാണാന്‍ നാളെക്കൂടി അവസരമുണ്ടാകും. ഇതിന് പുറമെ കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറും എക്‌സിബിഷനും ഭക്ഷ്യമേളയും ജനങ്ങള്‍ ഏറ്റെടുത്തു.

Leave a Reply

Your email address will not be published.

Previous post സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത
Next post കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മറുപടിയിൽ തൃപ്തനെന്ന് ശശി തരൂർ