
വിജയ് ബാബുവിനെതിരെ അതിജീവിത സുപ്രീം കോടതിയിൽ
കൊച്ചി: നടനും നിർമാതാവുമായ വിജയ്ബാബുവിനെതിരേ അതിജീവിത സുപ്രീം കോടതിയിൽ. വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത കോടതിയെ സമീപിച്ചത്.
ജാമ്യത്തിലുള്ള പ്രതി സാക്ഷികളെയും തന്നെയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും പ്രതിയുടെ സമൂഹത്തിലെ സ്വാധീനം കണക്കിലെടുത്ത് കേസിൽ ഇടപെടാൻ ഇടയുണ്ടെന്നും കാണിച്ചാണ് അതിജീവിത ഹർജി നൽകിയത് . വിദേശത്തേക്ക് പ്രതി കടന്നത് കേസിൽ നിന്ന് രക്ഷപെടാനാണെന്നും ഹൈക്കോടതി അത് പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം നൽകിയതെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു .