വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാലാം തവണയും മാറ്റി

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാലാം തവണയും മാറ്റി ഹൈക്കോടതി . തിങ്കളാഴ്ചയാണ് ജാമ്യഹർജി പരിഗണിക്കുക. അറസ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവും തിങ്കളാഴ്ച വരെ തുടരും .

വിജയ് ബാബു യുഎ ഇ യിൽ നിന്ന് തിരിച്ചെത്തിയാൽ ഉടൻ ജാമ്യാപേക്ഷ പരിഗണിക്കുമെന്നുള്ള ആദ്യ ഉത്തരവിൽ ആണ് ജൂൺ 1 , ബുധനാഴ്ചയാണ് വിജയ് ബാബു നാട്ടിൽ എത്തിയത് . വിജയ് ബാബു നാട്ടിൽ എത്തിയാൽ അറസ്റ് ചെയ്യാൻ പാടില്ല എന്നും കോടതി ഉത്തരവിട്ടിരുന്നു . വിജയ് ബാബു നാട്ടിൽ എത്തിയതിനെ തുടർന്ന് ജാമ്യഹർജി പരിഗണിക്കുന്നതും ജൂൺ 7 ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും അതുവരെ അറസ്റ് ചെയ്യാൻ പാടില്ല എന്നും കോടതി പറഞ്ഞിരുന്നു . എന്നാൽ സർക്കാരിന് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ് ക്വാറന്റൈനിലിൽ ആയതിനാൽ ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു . ഇതിലാണ് പിന്നെയും കോടതി സമയം നീട്ടിയത് . ഇനി ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയാണ് .

Leave a Reply

Your email address will not be published.

Previous post സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി
Next post വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് ത​യാ​റാ​യി​രു​ന്നു​വെ​ന്ന് സ്വ​പ്ന