വിഐപി വരുമ്പോൾ വൈദ്യുതി മുടങ്ങരുത്; സർക്കുലറുമായി തമിഴ്നാട് വൈദ്യുതി ബോർഡ്‌

വിഐപി വരുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന സർക്കുലറുമായി തമിഴ്നാട് വൈദ്യുതി ബോർഡ്‌. വിഐപി സന്ദർശനത്തിൽ വൈദ്യുതി തടസ്സമില്ലെന്നു ഉറപ്പാക്കണം. ടിഎൻഇബി എംഡി എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് കത്തയച്ചു. അമിത് ഷാ ചെന്നൈയിൽ എത്തിയപ്പോൾ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സർക്കുലർ ഇറങ്ങിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. 

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു. ബാലാജിയുടെ വകുപ്പ് തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി നല്‍കാൻ തീരുമാനിച്ചിരുന്നു.  വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും പ്രൊഹിബിഷൻ ആന്റ് എക്സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറാനായിരുന്നു തീരുമാനം. എന്നാൽ അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ, രണ്ടു മന്ത്രിമാർക്ക് കൈമാറാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തമിഴ്നാട് ഗവർണർ മടക്കുകയായിരുന്നു. മന്ത്രി ചികിത്സയിൽ ആയതിനാൽ വകുപ്പുമാറ്റം എന്ന കാരണം വാസ്തവ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബാലാജിയെ പുറത്താക്കണമെന്ന് കഴിഞ്ഞ മാസം ആവശ്യപ്പെട്ട കാര്യവും ഗവർണർ ഓർമിപ്പിച്ചു.

ഗവർണറുടെ നടപടി ഭരണഘടനാ ലംഘനം ആണെന്നും, വകുപ്പ് വിഭജനം മുഖ്യമന്ത്രിയുടെ വിവേച്ഛനാധികാരം ആണെന്നും ഡിഎംകെ പ്രതികരിച്ചു. മന്ത്രി ബിജെപി ഏജന്റാണെന്നും മന്ത്രി കെപൊന്മുടി പ്രതികരിച്ചിരുന്നു. അതേസമയം, സെന്തിലിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

Leave a Reply

Your email address will not be published.

Previous post വ്യക്തി വൈരാഗ്യം; അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി
Next post പ്രണയബന്ധം തടയാൻ ശ്രമിച്ച കുട്ടിയെ മർദിച്ചു അവശനാക്കി; മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും അറസ്റ്റിൽ