‘വാടിവാസല്‍’ റിലീസ് ഈ വര്‍ഷം ഉണ്ടാകില്ല

ആരാധകര്‍ ഏറെ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന ‘വാടിവാസല്‍’. സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ഈ ചിത്രം. ‘വാടിവാസല്‍’ എന്ന ചിത്രം വൈകാതെ തുടങ്ങും എന്നാണ് അടുത്ത ദിവസം വരെ ഉണ്ടായിരുന്ന വാര്‍ത്ത. ഡിസംബറില്‍ സൂര്യ- വെട്രിവാസല്‍ കൂട്ടുകെട്ടിന്റെ ചിത്രം തുടങ്ങുമെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. എന്നാല്‍ പടം തുടങ്ങാന്‍ വൈകും എന്നാണ് പുതിയ വാര്‍ത്ത.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്. വലിയതോതില്‍ 3ഡി ടെക്നോളജിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ ഹിന്ദി അവകാശം അടുത്തിടെ 100 കോടിക്ക് വിറ്റുപോയി എന്ന വിവരം പുറത്തുവന്നിരുന്നു.

നേരത്തെ അനുസരിച്ച പദ്ധതി പ്രകാരം സിരുത്തൈ ശിവയുടെ പടത്തിന് ശേഷം വെട്രിമാരന്‍റെ ‘വാടിവാസല്‍’ ചെയ്യുമെന്നും, തുടര്‍ന്ന് സുധ കൊങ്കാരയുടെ ചിത്രത്തിലും, അതിന് ശേഷം ജയ് ഭീം സംവിധാനം ചെയ്ത ടിജെ ജ്ഞാനവേലിന്‍റെ പടത്തിലും അഭിനയിക്കാനായിരുന്നു സൂര്യയുടെ പദ്ധതി. എന്നാല്‍ പെട്ടെന്ന് സൂര്യ തന്‍റെ പ്ലാന്‍ മാറ്റിയെന്നാണ് വിവരം.

അതായത് അടുത്തതായി സുധ കൊങ്കാരയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുക. അതിന് ശേഷം ജൂണിലായിരിക്കും വടിവാസല്‍ ഷൂട്ടിംഗ് ആരംഭിക്കുക എന്നാണ് വിവരം. 2023 അവസാനം വരെ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കും. ഇതോടെ ‘വാടിവാസല്‍’ ഈ വര്‍ഷം റിലീസ് ആകില്ലെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അതേ സമയം പടം വൈകാനുള്ള കാരണം താന്‍ തന്നെയാണ് എന്നാണ് സംവിധായകന്‍ വെട്രിമാരന്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. കാരണം അടുത്തിടെയാണ് വെട്രിമാരന്‍റെ പടത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചത്. അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പണികള്‍ കഴിഞ്ഞ് മാത്രമേ ‘വാടിവാസല്‍’ എഴുത്തിലേക്ക് കടക്കാന്‍ കഴിയൂ എന്ന അവസ്ഥയുള്ളതിനാലാണ് ചിത്രം വൈകുന്നത് എന്നാണ് വെട്രിമാരനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇത് മനസിലാക്കിയ സൂര്യ ‘വാടിവാസല്‍’ നിശ്ചയിച്ച ഡേറ്റുകള്‍ സുധ കൊങ്കാരയുടെ ചിത്രത്തിന് നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous post സംവിധായികയുടെ മരണം കൊലപാതകമെന്ന് സംശയമെന്ന് എഡിജിപി, കേസ് ക്രൈം ബ്രാഞ്ചിന്
Next post ഡൽഹി മേയർ തെരഞ്ഞെടുപ്പിൽ ആംആദ്മി-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം; തെരഞ്ഞെടുപ്പ് മാറ്റി