വനത്തിനുള്ളിൽ സ്ഫോടക വസ്തു സൂക്ഷിക്കാൻ ലൈസൻസ് നൽകിയ സംഭവത്തിൽ കർശന നടപടി

വനത്തിനുള്ളിൽ സ്ഫോടക വസ്തു സൂക്ഷിക്കാൻ ലൈസൻസ് നൽകിയ സംഭവത്തിൽ കർശന നടപടിയെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വനംവകുപ്പിന്റെ വിയോജന കുറിപ്പിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പാതിവഴിയിലാണെന്ന് ജില്ലാ കലക്ടർ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകി. ലൈസൻസ് ഉടമ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

വനഭൂമിക്കുള്ളിൽ ലൈസൻസ് നൽകിയത് സർക്കാർ ഗൗരവത്തോടെ കാണുന്നു, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകും. ലൈസൻസ് നൽകിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോയെന്നും പരിശോധിക്കുംമെന്നും മന്ത്രി വ്യക്തമാക്കി. വനഭൂമി സംരക്ഷിക്കേണ്ട ചുമതല ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കുണ്ടെന്നും വനം മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ലൈസൻസ് നൽകിയ വിവരം അറിഞ്ഞില്ലെന്ന ഡി.എഫ്.ഒയുടെ വിയോജന റിപ്പോർട്ടിലുള്ള അന്വേഷണം പാതിവഴിയിലെന്ന് ജില്ലാ കലക്ടർ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകി. അന്വേഷണത്തിനെതിരെ ലൈസൻസ് ഉടമ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയെന്നും റിപ്പോർട്ടുണ്ട്. സ്‌റ്റേ റദ്ദാക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കലക്ടർ റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published.

Previous post കോഴിക്കോട് എസ്.ഐയ്ക്ക് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ
Next post മായില്ല, നിലാവ് പോലുള്ള ആ പുഞ്ചിരി