
വണ്ടർ വുമൺ 3 ഉപേക്ഷിച്ചു; കാര്യം അറിയാതെ ട്വീറ്റ് ഇട്ട് നായിക ഗാൽ ഗാഡോട്ട്
വണ്ടർ വുമൺ 3 ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാതാക്കളായ വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വണ്ടർ വുമൺ 3 പ്രൊജക്ട് ഉപേക്ഷിച്ചുവെന്നാണ് ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവിധായിക പാറ്റി ജെങ്കിൻസ് അടുത്തിടെ വണ്ടർ വുമൺ 3 തിരക്കഥ പൂര്‍ത്തിയാക്കി നിര്‍മ്മാതക്കള്‍ക്ക് കൈമാറിയിരുന്നു. സൂയിസൈഡ് സ്ക്വാഡ് ചിത്രത്തിന്റെ തിരക്കഥകൃത്ത് ജെഫ് ജോൺസിനൊപ്പമാണ് പാറ്റി വണ്ടർ വുമൺ 3 തിരക്കഥ തയ്യാറാക്കിയത്.
എന്നാല്‍ തിരക്കഥ കണ്ട വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് കോ-ചെയർമാരായ മൈക്കൽ ഡി ലൂക്കയും പമേല അബ്ഡിയും ചേർന്ന് വണ്ടർ വുമൺ 3 നിര്‍മ്മിക്കാന്‍ സ്റ്റുഡിയോയ്ക്ക് താല്‍പ്പര്യം ഇല്ലെന്ന് പാറ്റിയെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം. പുതിയ സിനിമാറ്റിക്ക് യൂണിവേഴ്സ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്റ്റുഡിയോ. അതിനാല്‍ തന്നെ ഇപ്പോഴുള്ള വണ്ടർ വുമൺ 3 ചിത്രം ഈ സീരിസില്‍ ഒരു കല്ലുകടിയാകും എന്നാണ് വാർണർ ബ്രദേഴ്സ് വിലയിരുത്തല്‍ എന്നാണ് വിവരം.