
ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് കൊള്ള; മറുപടി പറയേണ്ടി വരുമെന്ന് കെ. മുരളീധരന്‍
ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് കൊള്ളയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍. ഈ കൊള്ളക്ക് ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ പേരിലുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. ആര്‍ക്കും ലോക കേരള സഭ കൊണ്ട് പ്രയോജനമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ പറഞ്ഞിരുന്നു. പ്രവാസികള്‍ക്ക് പ്രയോജനം ഇല്ലാത്തത് കൊണ്ടാണ് പ്രതിപക്ഷം സമ്മേളനം ബഹിഷ്‌കരിക്കുന്നത്. ഇത്തരമൊരു പരിപാടി നടത്തുന്നത് സംസ്ഥാന സര്‍ക്കാരിനിന്റെ ധൂര്‍ത്തും വരേണ്യ വര്‍ഗ്ഗത്തിന് വേണ്ടിയുള്ള ഏര്‍പ്പാടുമാണ്. സ്‌പോണ്‍സര്‍ഷിപ്പ് എന്നത് വെറുമൊരു പേരാണ്. ബക്കറ്റ് പിരിവ് നടത്തുന്നവര്‍ മറ്റൊരു പേരില്‍ പണം പിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന് കേരളം നല്‍കുന്ന തനതായ സംഭാവനയാണ് ലോക കേരള സഭയെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ലോക കേരള സഭയെ എതിര്‍ക്കുന്ന പ്രതിപക്ഷ നിലപാടുകളെ അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ നിലപാടുകളില്‍ പ്രവാസി ലോകത്ത് അസംതൃപ്തിയും ദുഃഖവുമുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.