ലീഗ് നിലപാട് ശരിയെന്ന് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍; ആവശ്യം ദേശാഭിമാനി ലേഖനത്തിൽ

യു.ഡി.എഫിൽ പ്രതിസന്ധിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗിന്‍റെ നിലപാട് ശരിയാണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട് ആവർത്തിച്ചത്.
ഗവർണറുടെ നിലപാടിനെതിരെ ലീഗും ആർ.എസ്.പിയും രംഗത്തെത്തി. ഇവര്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമായത് യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സംഘപരിവാർ വിരുദ്ധ അജണ്ട ആരു സ്വീകരിച്ചാലും സി.പി.എം പിന്തുണയ്ക്കും. എൽ.ഡി.എഫ് നയം സ്വീകാര്യമാണെന്ന് ചില യു.ഡി.എഫ് ഘടകകക്ഷികൾ കരുതുന്നു. ഇതൊരു നല്ല സൂചനയാണെന്നും ഗോവിന്ദൻ ലേഖനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ഗര്‍ഭിണിയെ വിഷം നല്‍കി കൊലപ്പെടുത്തി, യുവതിക്ക് നേരെ പീഡന ശ്രമവും; 54 കാരനെ കാപ്പചുമത്തി അറസ്റ്റ് ചെയ്തു
Next post വ്യാജ ബിരുദങ്ങൾ കാട്ടി ജോലിനേടിയ കേസ് ; ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മില്ലിലെ മുൻ മാനേജർക്ക്‌ ശിക്ഷ