
രാഹുല്‍ ഗാന്ധി കണ്ണൂരില്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്
കണ്ണൂര്‍: രാഹുല്‍ ഗാന്ധി എംപി കണ്ണൂരിലെത്തി. ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും മറ്റ് നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.
വയനാട്ടിലേക്ക് പോകുന്ന വഴിയില്‍ ഏഴിടങ്ങളിൽ അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. കെ.സി. വേണുഗോപാലും രാഹുലിനൊപ്പമുണ്ട്. തിരുവനന്തപുരത്ത് എകെജി സെന്‍ററിന് നേരെ ബോംബാക്രമണമുണ്ടായ സാഹചര്യത്തില്‍ രാഹുലിന് കനത്ത സുരക്ഷയിലാണ് രാഹുലിന്‍റെ പരിപാടികള്‍ നടക്കുന്നത്.
ജൂലൈ നാലിനാണ് അദ്ദേഹം ന്യൂഡല്‍ഹിയിലേക്ക് മടങ്ങുക.
