രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം; 1500 പൊലീസുകാരെ വിന്യസിച്ചു

വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ വയനാട്ടില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയ്ക്കായി 1500 ഓളം പൊലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. ഐജി അശോക് യാദവും ഡിഐജി രാഹുല്‍ ആര്‍ നായരും വയനാട്ടിലെത്തിയിട്ടുണ്ട്.

വയനാട്ടിലെ സുരക്ഷാ ക്രമീകരണത്തിനായി 30 സിഐമാരും 60 എസ്‌ഐമാരും വയനാട്ടിലെത്തിയിട്ടുണ്ട്. അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശന നടപടിയെന്നും ഡിഐജി രാഹുല്‍ ആര്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു. എം പി ഓഫിസ് ആക്രമണത്തിന് പിന്നാലെ വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധിയെ വൈകാരികമായാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

Leave a Reply

Your email address will not be published.

Previous post പ്രേക്ഷകരിലേക്ക് പറന്നെത്തി പ്രകാശൻ!
Next post എ കെ ജി സെന്‍റര്‍ ആക്രമണം:ഷാഫി പറമ്പിലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു