
രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണം ഗാന്ധിച്ചിത്രം തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
വയനാട്: രാഹുൽ ഗാന്ധി എം.പി യുടെ ഓഫീസിലെ ചുമരില്‍ തൂക്കിയിരുന്ന ഗാന്ധിച്ചിത്രം തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിപ്പോയതിനു ശേഷം പോലീസ് ഫോട്ടോഗ്രഫര്‍ എടുത്ത ചിത്രത്തില്‍ ഗാന്ധിച്ചിത്രം ചുവരില്‍തന്നെയുള്ളതായിക്കാണാമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് യു ഡി എഫ് പ്രവര്‍ത്തകര്‍ വന്നു പോയശേഷം എടുത്ത ചിത്രത്തിലാണ് ഗാന്ധിച്ചിത്രം നിലത്തുവീണ് തകര്‍ന്ന നിലയില്‍കാണപ്പെട്ടതെന്നും വയനാട് ജില്ലാ പോലീസ് മേധാവി ഡി പിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ചിത്രങ്ങളും തെളിവായി നല്‍കിയിട്ടുമുണ്ട്.