രാ​ഷ്ട്ര​പ​തി തി​ര​ഞ്ഞെ​ടു​പ്പ്; യ​ശ്വ​ന്ത് സി​ൻ​ഹ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി യ​ശ്വ​ന്ത് സി​ൻ​ഹ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍, സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്, നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള, സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, ആ​ര്‍​എ​സ്പി നേ​താ​വ് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് അ​ദ്ദേ​ഹം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ​ത്.

യ​ശ്വ​ന്ത് സി​ൻ​ഹ​ക്ക് തെ​ല​ങ്കാ​ന രാ​ഷ്ട്ര സ​മി​തി (ടി​ആ​ർ​എ​സ്) പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ദ്രൗ​പ​തി മു​ർ​മു​വി​നേ​ക്കാ​ൾ ഭ​ര​ണ​ഘ​ട​ന​യെ കൂ​ടു​ത​ൽ ചേ​ർ​ത്തു​പി​ടി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സി​ൻ​ഹ പ്ര​തി​ക​രി​ച്ചി​രു​ന്നു.

തി​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും ദ്രൗ​പ​തി മു​ർ​മു​വു​മാ​യി വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ദ്രൗ​പ​തി മു​ർ​മു ക​ഴി​ഞ്ഞ ദി​വ​സം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ദ്രൗ​പ​തി​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു. ഈ ​മാ​സം 29 ആ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി. ജൂ​ലൈ 18നാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്.

Leave a Reply

Your email address will not be published.

Previous post സഭയിലെ പ്രതിഷേധം, പ്രതികരണവുമായി മുഖ്യമന്ത്രി
Next post മു​ഖ്യ​മ​ന്ത്രി​ക്ക് മ​റ​വി​രോ​ഗം , മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യ മന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുന്നു : വി .ഡി. സതീശൻ