
രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന് 31 വർഷത്തിന് ശേഷം മോചനം
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനു 31 വർഷത്തിന് ശേഷം മോചനം . ഇന്ത്യൻ ഭരണഘടനയുടെ 142 അനുഛേത പ്രകരമാണ് സുപ്രീം കോടതി പേരറിവാളനെ മോചിപ്പിച്ചത് . 1991 ജൂൺ 11 നാണു പേരറിവാളൻ അറസ്റ്റിലാകുന്നത് . അറസ്റ്റിലാകുമ്പോൾ പേരറിവാളന് 19 വയസ് മാത്രമായിരുന്നു.
മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുന്നതിനായി ബെൽറ്റ് ബോംബ് നിർമാണത്തിന് ബാറ്ററി വാങ്ങി നൽകി എന്നതാണ് പേരറിവാളന് എതിരെയുള്ള സിബിഐ യുടെ കുറ്റപത്രത്തിൽ രേഖപെടുത്തിയിരിയ്ക്കുന്നത്. കൊലപാതകം , ക്രിമിനൽ ഗൂഢാലോചന എന്നി വകുപ്പുകൾ ചുമത്തിയാണ് പേരറിവാളൻ ഉൾപ്പെടെ 26 പ്രതികൾക് സുപ്രീം കോടതി 1998 ജനുവരി 28 ന് വധശിക്ഷക്ക് വിധിച്ചത് . എന്നാൽ ബോംബ് നിർമാണത്തിനായാണ് ബാറ്ററി നൽകിയത് എന്ന് പേരറിവാളന് അറിയില്ലായിരുന്നു എന്നത് പേരറിവാളിന്റെ ആൻ അപ്പീൽ ഫ്രം ദി ഡെത്ത് രൗ എന്ന പുസ്‌തകത്തിൽ രേഖപെടുത്തിയിരിക്കുന്നു.
1999 മെയ് 19 ന് പ്രതികൾ കോടതിയിൽ സമർപ്പിച്ച അപ്പീൽ പരിഗണിച്ചു 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും 19 പേരെ വെറുതെവിടുകയും ചെയ്തുവെങ്കിലും പേരറിവാളൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു . ഈ ഉത്തരവിന്മേൽ നൽകിയ ദയാഹർജി 2011 നാണ് രാഷ്‌ട്രപതി തള്ളിയത് . ഇതേതുടർന്ന് ഉത്തരവിൽ വന്ന കാലതാമസത്തെത്തുടർന്ന് 2014 -ൽ വധശിക്ഷയിൽ ഇളവ് നൽകി ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു . ഇതിന്മേൽ ആണ് സുപ്രീം കോടതി 142 അനുഛേദപ്രകാരം വിധി പ്രഖ്യാപിച്ചത് . ആർട്ടിക്കിൾ 142 വകുപ് പ്രകാരം സുപ്രീം കോടതിയുടെ അനുമതികളെല്ലാം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അനുസരിക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ ഒരു മാറ്റവും വരുത്തുവാൻ പാടുള്ളതുമല്ല എന്നും വ്യക്തമാക്കുന്നു. സുപ്രീം കോടതിയുടെ ഈ പ്രത്യേക അധികാരം വിരളമായി മാത്രമേ ഉപയോഗിക്കാറുള്ളൂ.