
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവം: പ്രതി സി പി എം പഞ്ചായത്തംഗം
കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ സി പി എം പഞ്ചായത്തംഗം ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. പഞ്ചായത്തംഗം ബൈജു, സുനിൽ, മിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ആക്രമണത്തില്‍ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ, ബ്ലോക്ക് സെക്രട്ടറി ആന്‍റോ ആന്‍റണി എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
….