
യുവമോർച്ചയുടെ സെക്രട്രിയേറ്റ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : മഹിളാമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പോലീസുമായി ഉന്തും തള്ളുമുണ്ടായതോടെ നിരവധി പ്രവർത്തകർക് പരിക്കേറ്റു .
ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമം തുടരുന്നതിനിടെയാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. നാലു തവണ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞു പോയെങ്കിലും കൂട്ടത്തോടെ തിരിച്ചെത്തി സെക്രട്ടേറിയറ്റിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.