യുവനടിയെ പീഡിപ്പിച്ച കേസ് : വിജയ് ബാബുവിനെ ചോദ്യം ചെയ്യാം . ജാമ്യം റദ്ധാക്കില്ല : സുപ്രീം കോടതി

ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.എന്നാൽ ജാമ്യ വ്യവസ്ഥകളിൽ സുപ്രീം കോടതി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ജൂലായ് മൂന്ന് വരെ മാത്രമേ നടനെ ചോദ്യം ചെയ്യാൻ പാടുള്ളൂ എന്നായിരുന്നു ഹൈക്കോടതി നിർദേശിച്ചത്.എന്നാൽ ആവശ്യം വന്നാൽ വിജയ് ബാബുവിനെ തുടർന്നും ചോദ്യം ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി.ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്നലെ സംസ്ഥാന സർക്കാരിനുവേണ്ടി ജയദീപ് ഗുപ്ത അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കേസ് ബുധനാഴ്ച പരിഗണിച്ചത്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും, കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം. പരാതി പിൻവലിക്കാൻ വിജയ് ബാബു സമ്മർദ്ദം തുടരുകയാണെന്നും മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് പരാതിക്കാരിയായ നടിയും ആവശ്യപ്പെട്ടിരുന്നു. ജൂലായ് ഇരുപത്തിരണ്ടിനായിരുന്നു ഹൈക്കോടതി വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published.

Previous post എ​ന്തി​ന് രാ​ജി​വ​യ്ക്ക​ണം: സ​ജി ചെ​റി​യാ​ൻ
Next post സജി ചെറിയാന്റെ കുന്തവും കുടച്ചക്രവും