‘യശോദ’ ഒടിടിയിലേക്ക്
ഡിസംബർ 9ന് യശോദ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും.

സമീപകാലത്ത് പുറത്തിറങ്ങി തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘യശോദ’. വാടക ​​ഗർഭധാരണത്തിന്റെ പുറകിൽ നടക്കുന്ന മാഫികളുടെ കഥ പറഞ്ഞ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് സമാന്തയാണ്. താരത്തിന്റെ കരിയറിലെ മാസ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയായിരുന്നു ഇത്. യശോദ എന്ന കഥാപാത്രത്തെ അതിന്റെ തൻമയത്വത്തോടെ സാമന്ത സ്ക്രീനിൽ എത്തിപ്പോൾ അത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മാറി. പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഡിസംബർ 9ന് യശോദ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിം​ഗ്. നവംബർ 11ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റർ റിലീസ്. ഉണ്ണി മുകുന്ദൻ നായകനും വില്ലനുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹരി-ഹരീഷ് ജോഡിയാണ്.

Leave a Reply

Your email address will not be published.

Previous post ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി അമ്പരപ്പിച്ച് ഗോള്‍സാലോ റാമോസ്
Next post കാമറൂണ്‍, സെനഗല്‍, ഘാനയും സഞ്ചരിച്ച വഴിയിലൂടെ മൊറോക്കോ; ചരിത്രം കുറിക്കുമോയെന്ന് ശനിയാഴ്ച്ച അറിയാം