മോദി-അമിത്ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് ഗവർണറുടെ ലക്ഷ്യം: ജനയുഗം

ഗവർണർക്കെതിരെ വീണ്ടും മുഖപ്രസംഗവുമായി ജനയുഗം. മോദി അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് കേരള ഗവർണറുടെ ലക്ഷ്യമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.ജനാധിപത്യ മര്യാദകൾ ഉയർന്നു നിൽക്കുന്ന കേരളത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ പരിശ്രമിക്കുന്നു.

സംഘപരിവാറിനോടുള്ള പ്രത്യയശാസ്ത്ര വിധേയത്വവും രാഷ്ട്രീയ അടിമത്തവും തെളിയിക്കാൻ അവസരങ്ങൾ തേടുന്നുവെന്നും കുറ്റപ്പെടുത്തൽ.

രാജ്യത്ത് ഏക ഇടതുപക്ഷ സർക്കാരിനെതിരെ നീങ്ങുന്നത് പരിവാറിന്റെ നല്ല പ്രജകളുടെ പട്ടികയിൽ ഇടം പിടിക്കാനുള്ള എളുപ്പവഴിയാകും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതിനായി ഏതൊരു നിലവാര തകർച്ചയും സ്വീകാര്യമാകുന്നു.

കേരള നിയമസഭയിൽ പ്രാഥമിത്യം ഇല്ലാത്ത ബിജെപിയുടെ ശൂന്യതയ്ക്ക് പകരമാകാനാണ് ശ്രമമെന്നും മുഖപ്രസംഗത്തിൽ വിശദീകരിക്കുന്നു. ഗവർണറുടെ രാഷ്ട്രീയ അഭിലാഷങ്ങൾക്ക് അത് ഉപകാരപ്രദമായിരിക്കാം. ഗവർണർ പദവിയുടെ പ്രസക്തി എന്തെന്ന് ചോദ്യം കൂടുതൽ ഗൗരവത്തോടെ ഉയരുന്നു. രാജ്യത്തിൻറെ ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഗവർണർ അനിവാര്യമാണോ, അല്ലെന്നാണ് അനുഭവമെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.

Leave a Reply

Your email address will not be published.

Previous post സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്
Next post സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ഒഴിയും