
മെഡിസെപ് പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാപദ്ധതിയായ മെഡിസെപിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉൽഘാദാനം ചെയ്യും .സെൻട്രൽ സ്റ്റേഡിയത്തിലാണ് ഉൽഘാടനം. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.
അഞ്ചര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും ആറു ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെ പങ്കാളികൾക്കുമാണ് ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. ഇന്നു തുടങ്ങുന്ന ആദ്യഘട്ടത്തിൽ 30 ലക്ഷം പേർ പദ്ധതിയിൽ ഉൾപെട്ടിട്ടുണ്ട് .
